പന്തിപ്പൊയിൽ റോഡ് നിർമ്മാണം: പരാതിപരിഹാര സെൽ കാര്യക്ഷമമാക്കണമെന്ന് വെള്ളമുണ്ട പബ്ലിക് ലൈബ്രറി പൊതുയോഗം
വെള്ളമുണ്ട: പന്തിപ്പൊയിൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പരാതിപരിഹാര സെൽ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് വെള്ളമുണ്ട പബ്ലിക് ലൈബ്രറി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. നിലവിൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിട്ടുള്ള ബോർഡിൽ നൽകിയിരിക്കുന്നത് പ്രവർത്തനക്ഷമമല്ലാത്ത ഫോൺ നമ്പറാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ലൈബ്രറി പ്രസിഡണ്ട് എം. സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി മണികണ്ഠൻ എം. റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. എം. ചന്ദ്രൻ, പി.ജെ. ആൻ്റണി, എം. മുരളീധരൻ, റഫീഖ് വെള്ളമുണ്ട, എ. ശ്രീധരൻ, എൻ.കെ. മോഹൻ കുമാർ, എ. രാജഗോപാൽ, ത്രേസ്യ എം. ജെ., എൻ.ജി. ശാരദ എന്നിവർ യോഗത്തിൽ സംസാരിച്ചു. ജോയിന്റ് സെക്രട്ടറി മിഥുൻ മുണ്ടക്കൽ സ്വാഗതവും എൻ.കെ. ബാബുരാജ് നന്ദിയും പറഞ്ഞു.





Leave a Reply