May 20, 2026

മാനന്തവാടിയിൽ നഗരസഭ പരിധിയിൽ അനധികൃത മണ്ണെടുപ്പ്: വീടുകളും വാട്ടർ അതോറിറ്റി പൈപ്പ് ലൈനും അപകടത്തിൽ; സി.പി.ഐ (എം) പ്രതിഷേധിച്ചു

0
IMG_20260520_161940
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: നഗരസഭയിലെ താഴെ അങ്ങാടി ഡിവിഷൻ 25-ൽ പെട്ട ചൂട്ടകടവ് വാട്ടർ അതോർട്ടിയുടെ മുകൾ വശത്തുള്ള കോട്ട കുന്നിൽ പൊതുസ്ഥലവും സ്വകാര്യ സ്ഥലവും കയ്യേറി അനധികൃതമായി മണ്ണ് നീക്കം ചെയ്തതിൽ സി.പി.ഐ (എം) മാനന്തവാടി ക്ലബ്ബ് കുന്ന് ബ്രാഞ്ച് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് അനധികൃതവും അശാസ്ത്രീയവുമായി മണ്ണെടുത്തതിനെ തുടർന്ന് സമീപത്തെ വീടുകൾക്ക് ഇപ്പോൾ കടുത്ത അപകട ഭീഷണി നിലനിൽക്കുകയാണ്. വാട്ടർ അതോർട്ടിയുടെ ചൂട്ടക്കടവിൽ നിന്നും ഹോസ്പിറ്റൽ കുന്നിലെ വാട്ടർ ടാങ്കിലേക്ക് പോകുന്ന പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുള്ള സ്ഥലം കൂടി കയ്യേറിയാണ് ഇവിടെ മണ്ണെടുപ്പ് നടത്തിയിട്ടുള്ളത്. ഇതേതുടർന്ന് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയത്ത് ഈ പ്രദേശം ഇടിഞ്ഞു വീഴുകയും, പൈപ്പ് ലൈൻ പൊട്ടി കുടിവെള്ള വിതരണം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി. സി.പി.ഐ (എം) മാനന്തവാടി ലോക്കൽ സെക്രട്ടറി കെ.ടി. വിനു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ വി.കെ. തുളസി, ടി.കെ. സുരേഷ്, കെ.പി. ശ്രീധരൻ, ജി. സജീവൻ, കെ. മുഹമ്മദ് ആസിഫ് എന്നിവർ അപകട ഭീഷണി നിലനിൽക്കുന്ന സ്ഥലം സന്ദർശിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *