May 20, 2026

മന്ത്രി ടി സിദ്ദിഖിന് യു ഡിഎഫ് വൻ വരവേല്പ് നൽകും

0
IMG_20260520_145956
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: മുഖ്യമന്ത്രിവി ഡി സതീശൻ മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായി നിയമിതനായ ശേഷം ആദ്യമായി വയനാട്ടിലെത്തുന്ന ടി. സിദ്ദിഖിന് ജില്ല യുഡിഎഫ് കമ്മിറ്റി ഗംഭീര സ്വീകരണമൊരുക്കുന്നു. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് വയനാട്ടിലെത്തുന്ന മന്ത്രിയെ സുൽത്താൻ ബത്തേരി എം എൽഎ ഐ.സി. ബാലകൃഷ്ണൻ ,മാനന്തവാടി എം.എൽ. എ ഉഷ വിജയൻ എന്നിവരുടെയും ജില്ല യു ഡി എഫിൻ്റെ നേതാക്കളുടേയും നേതൃത്വത്തിൽ ലക്കിടിയിൽ വെച്ച് ഗംഭീര സ്വീകരണം നൽകും . വാദ്യമേളങ്ങളും

നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരുടേയും വാഹനങ്ങളുടേയും അകമ്പടിയോടെ മന്ത്രിയെ സ്വീകരിച്ച് കല്പറ്റയിൽ എത്തിച്ചേരും. തുടർന്ന് ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വെച്ച് കല്പറ്റ നിയോജക മണ്ഡലം യു ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണ പൊതുയോഗം സംഘടിപ്പിക്കും. എല്ലാ നേതാക്കൻമാരും പ്രവർത്തകരും ശനിയാഴ്ച 3 മണിക്ക് ലക്കിടിയിൽ എത്തിച്ചേരണമെന്ന് ജില്ല യു ഡി എഫ് ചെയർമാൻ ടി മുഹമ്മദ്, കൺവീനർ എച്ച്. ബി പ്രദീപ് മാസ്റ്റർ, ഡിസിസി പ്രസിഡൻ്റ് അഡ്വ ടി.ജെ.ഐസക്ക്, മുസ്ലിം ലീഗ് ജില്ല പ്രസിഡൻ്റ് എൻ കെ റഷീദ് എന്നിവർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *