May 29, 2026

സാമ്പത്തിക സാക്ഷരത ക്ലാസ് സംഘടിപ്പിച്ചു

0
IMG_20260529_091310
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷനും നാഷണൽ എസ് ടി ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ്  കോർപ്പറേഷനും മീനങ്ങാടി സിഡിഎസും സംയുക്തമായി മീനങ്ങാടി പഞ്ചായത്ത് ഹാളിൽ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് സാമ്പത്തിക സാക്ഷരത ക്ലാസും ലോൺ പദ്ധതി അവതരണവും സംഘടിപ്പിച്ചു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ സുരേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ സജീവൻ അധ്യക്ഷനായി. പങ്കെടുത്തവർക്ക് കുട വിതരണവും നടത്തി.

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി ബിനു, നാഷണൽ എസ് ടി ഫിനാൻസ് ആൻഡ് ഡെവലപ്മെൻറ് കോർപ്പറേഷൻ സൗത്ത് സോൺ ചീഫ് മാനേജർ കൃഷ്ണവേണി മൊത, റിനു ജോസ്, ഹൗസത്ത്, വിമലാ കുമാർ, പട്ടികജാതി കോർപ്പറേഷൻ ജില്ലാ മാനേജർ ജെറിൻ സി ബോബൻ, സിഡിഎസ് ചെയർപേഴ്സൺ സിന്ധു തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *