May 29, 2026

ശ്രേയസ് പാമ്പള യൂണിറ്റ് വാർഷിക പൊതുയോഗം നടത്തി

0
IMG_20260529_113340
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ശ്രേയസ് പാമ്പള യൂണിറ്റിന്റെ വാർഷിക പൊതുയോഗം അമ്പലവയൽ ഗ്രാമപഞ്ചായത്ത്‌ മെമ്പർ ജിൻസി ബൈജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ. മാത്യു പെരുമ്പിള്ളിക്കുന്നേൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. “മാനവീയം” എന്ന വാർഷിക റിപ്പോർട്ട് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. പ്രകാശനം ചെയ്യുകയും, റിപ്പോർട്ടിന്റെ ഡിജിറ്റൽ പ്രസന്റേഷൻ നടത്തുകയും ചെയ്തു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ്‌ സാമുവേൽ അബ്രഹാം, സി ഡി ഒ സുനി ജോബി, പി.പി. സ്കറിയ, സാബു പി.വി., ജിൻസി എന്നിവർ സംസാരിച്ചു. തുടർന്ന് മനോജ്‌ വിസ്മയ അവതരിപ്പിച്ച മാജിക് ഷോയും ഉണ്ടായിരുന്നു. സ്നേഹവിരുന്നോടെയാണ് പൊതുയോഗം സമാപിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *