June 2, 2026

ബീനാച്ചി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണം: സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ

0
IMG_20260602_173616
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബീനാച്ചി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന് സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ സുൽത്താൻ ബത്തേരി ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.ടി. പ്രേമാനന്ദ് ഉദ്ഘാടനം ചെയ്തു. മേൽ കമ്മിറ്റി ബ്രാഞ്ച് റിപ്പോർട്ടുകൾ ചർച്ച ചെയ്ത സമ്മേളനത്തിൽ പുതിയ ബ്രാഞ്ച് സെക്രട്ടറിയായി കെ.എം. രാജേഷിനെ തെരഞ്ഞെടുത്തു. കെ.എം. രാജേഷ്, രമ്യ പി.എം, ചാമിക്കുട്ടി, കുഞ്ഞൻ, തങ്ക എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. ബീനാച്ചി എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന പ്രമേയം സമ്മേളനം ഐകകണ്ഠേനയാണ് അംഗീകരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *