June 3, 2026

വിദ്യാർത്ഥി കൺസഷൻ നിരക്ക് വർദ്ധനവ് തൽക്കാലത്തേക്ക് പിൻവലിച്ചു: ജൂൺ 12-ന് വീണ്ടും സംയുക്തയോഗം

0
IMG_20260603_180225
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട്ടിൽ ജൂൺ ഒന്നുമുതൽ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന വിദ്യാർത്ഥി കൺസഷൻ നിരക്ക് വർദ്ധനവ് തൽക്കാലത്തേക്ക് മാറ്റിവെച്ചതായി സ്വകാര്യബസ് ഉടമകളുടെ സംഘടന അറിയിച്ചു. രൂക്ഷമായ ഇന്ധന വിലക്കയറ്റവും സ്പെയർ പാർട്സുകളുടെ വിലവർദ്ധനവും കണക്കിലെടുത്താണ് യാത്രാക്കൂലി വർദ്ധിപ്പിക്കാൻ ബസ് ഉടമകൾ തീരുമാനിച്ചിരുന്നത്. എന്നാൽ വയനാട് ആർടിഒയുടെ സാന്നിധ്യത്തിൽ ഇന്ന് കളക്ട്രേറ്റിൽ വെച്ച് വിദ്യാർത്ഥി യൂണിയൻ നേതാക്കളുടെയും ബസ്സുടമകളുടെയും സംയുക്തയോഗം ചേർന്ന് വിഷയങ്ങൾ ചർച്ച ചെയ്തു. തുടർന്ന്, വരുന്ന ജൂൺ 12-ന് വീണ്ടും യോഗം ചേർന്ന് വർദ്ധനവിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാമെന്ന ധാരണയുണ്ടാകുകയും, അതുവരെ പഴയ നിരക്കിൽ തന്നെ സർവീസ് തുടരാൻ നിശ്ചയിക്കുകയുമായിരുന്നു.

 

ബസ്സുടമകളുടെ സംഘടനയായ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികളായ ഹരിദാസ്, രാംജിത്ത്റാം, രാജശേഖരൻ, നജ്‌മുദ്ദീൻ കെസികെ, മാത്യു സി എ കരിം, ജോർജ്ജ് പുൽപ്പാറ എന്നിവരും വിദ്യാർത്ഥി യൂണിയനുകളെ പ്രതിനിധീകരിച്ച് ആദർശ് (എസ് എഫ് ഐ), മുബഷിർ (എം എസ് എഫ്), അസ്ലം (കെ എസ് യു), അതുൽദാസ് (എ ബി വി പി) എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *