June 5, 2026

ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ എട്ടാം ബാച്ച് വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു

0
IMG_20260605_172417
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ 2021ൽ പ്രവേശനം നേടിയ എട്ടാം ബാച്ചിലെ 75 ബി.എസ്.സി നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള ബിരുദദാനം നടന്നു.

ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെയും ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിന്റെയും ചെയർമാനായ പത്മശ്രീ ഡോ. ആസാദ് മൂപ്പന്റെ സന്ദേശത്തോടെ ആരംഭിച്ച ചടങ്ങിൽ സർട്ടിഫിക്കറ്റുകളുടെ വിതരണോദ്ഘാടനം ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ നിർവഹിച്ചു.

ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ലാൽ പ്രശാന്ത് എം. എൽ. മുഖ്യാതിഥിയായ ചടങ്ങിൽ നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ പ്രൊ. ഡോ. ലിഡാ ആന്റണി, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത് ജോസഫ്, നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊ. രാമുദേവി, ആസ്റ്റർ മിംസ് ക്ലസ്റ്റർ റീജിയണൽ ചീഫ് നഴ്സിംഗ് ഓഫീസർ ശീലമ്മ. ടി, ഡി ജി എം ഡോ. ഷാനവാസ്‌ പള്ളിയാൽ  തുടങ്ങിയവർ ബിരുദധാരികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. അക്കാദമിക് മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങളും മികച്ച അധ്യാപക പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്തു.

മികച്ച അക്കാദമിക് നിലവാരവും പ്രായോഗിക പരിശീലനവും വിദ്യാർത്ഥികേന്ദ്രീകൃത പഠനാന്തരീക്ഷവും ഉറപ്പാക്കി നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റമാണ് ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജ് ചുരുങ്ങിയ കാലം കൊണ്ട് കൈവരിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *