September 23, 2026

അഡ്വ. വി. ശ്രീനിവാസൻ അനുസ്‌മരണ സമ്മേളനം സംഘടിപ്പിച്ചു

0
IMG_20260923_113125
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: മുതിർന്ന ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന അഡ്വ. വി. ശ്രീനിവാസന്റെ അനുസ്‌മരണ സമ്മേളനം തോണിച്ചാലിലെ ബിജെപി പനമരം മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് നടന്നു. രാഷ്ട്രീയ രംഗത്തെ സംശുദ്ധമായ പ്രവർത്തനത്തിലൂടെ ബിജെപിയുടെ മാത്രമല്ല, വയനാട്ടിലെ വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളുടെയും പ്രവർത്തകരുടെയും ആദരവ് നേടിയ വ്യക്തിയായിരുന്നു ശ്രീനിവാസനെന്ന് സമ്മേളനം അനുസ്മ‌രിച്ചു.

 

മുതിർന്ന പാർട്ടി പ്രവർത്തകൻ പി.സി. ചന്ദ്രശേഖരൻ ചടങ്ങ് ഉദ്ഘാടനം ചെയ്‌തു. പനമരം മണ്ഡലം പ്രസിഡന്റ് കെ. ശശിമോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജെപി ജില്ലാ പ്രസിഡന്റ്പ്ര ശാന്ത് മലവയൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം സജി ശങ്കർ, മേഖല വൈസ് പ്രസിഡൻ്റ് പുനത്തിൽ രാജൻ, സെക്രട്ടറി കണ്ണൻ കണിയാരം, ജില്ലാ ജനറൽ സെക്രട്ടറി വിൽഫ്രഡ് ജോസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ കെ. മോഹൻദാസ്, വിജയൻ കൂവണ, സംസ്ഥാന കൗൺസിൽ അംഗം കെ. ജയേന്ദ്രൻ, യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ അഖിൽപ്രേം, ഇ.കെ. ഗോപി, ജി.കെ. മാധവൻ, സുരേഷ് പെരിഞ്ചോല എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *