June 13, 2026

പേരിയ 37-ൽ വൻമരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു; അഗ്നിരക്ഷാ സേന മരം മുറിച്ചുമാറ്റി

0
IMG_20260613_113039
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പേരിയ 37-ൽ വൻമരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ 5 മണിയോട് കൂടിയാണ് കൂറ്റൻ മരം പേരിയ 37ൽ മാനന്തവാടി – കണ്ണൂർ റോഡിലേക്ക് മറിഞ്ഞുവീണത്. കൊട്ടിയൂർ ക്ഷേത്ര ഉത്സവ സമയമായതിനാൽ റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. തുടർന്ന് മാനന്തവാടി അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മരം മുറിച്ചുമാറ്റി ഗതാഗത തടസം ഒഴിവാക്കി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗ്രേഡ് ഒ.ജി. പ്രഭാകരൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ രമേശ്‌ എം.പി, രാജേഷ് പി.കെ, ശ്രീകാന്ത് എ.എസ്, അനുറാം പി.ഡി, അജിൽ കെ, ആനന്ദ് എ, ഹോംഗാർഡ് ഷൈജറ്റ് മാത്യു എന്നിവർ ചേർന്നാണ് മരം മുറിച്ചുനീക്കിയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *