June 14, 2026

ഫാറ്റിലിവറുണ്ടോ? ഈ ശീലങ്ങളിലൂടെ ആരോഗ്യം മെച്ചപ്പെടുത്താം

0
ksrtc (1)
By ന്യൂസ് വയനാട് ബ്യൂറോ

ലോകമെമ്പാടും ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവരിൽ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) കൂടുതൽ സാധാരണമായിക്കൊണ്ടിരിക്കുകയാണ്. അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത്, ദീർഘനേരം ഇരിക്കുന്നത്, ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത്, ഉറക്കക്കുറവ് തുടങ്ങിയ ജീവിതശൈലികളാണ് ഇതിന് പ്രധാന കാരണം. ഫാറ്റി ലിവർ രോഗത്തിന് വ്യക്തമായ ലക്ഷണങ്ങളില്ലാത്തതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ കരളിന്റെ പ്രവർത്തനത്തെയും മൊത്തത്തിലുള്ള ഉപാപചയ ആരോഗ്യത്തെയും ക്രമേണ ബാധിച്ചേക്കാം. എന്നാൽ കരളിനെ സംരക്ഷിക്കുന്നതിൽ ദൈനംദിന ശീലങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാൽ മതിയെന്ന് പറയുകയാണ് അനസ്‌തേഷ്യോളജിസ്റ്റും ഇന്റർവെൻഷണൽ പെയിൻ മെയിസിൻ ഫിസിഷ്യനുമായ ഡോ. കുനാൽ സൂദ് പറയുന്നത്. തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഡോ. സൂദ് ഈ വിവരം പങ്കുവച്ചത്.

ഫാറ്റിലിവർ രോഗത്തിൽനിന്ന് രക്ഷനേടാൻ ദൈനംദിന ശീലങ്ങളിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത്

കാപ്പി കുടിക്കുന്നത് ശീലമാക്കുക

കാപ്പിയിലെ പോളിഫെനോളുകളും ആന്റി ഓക്‌സിഡന്റുകളും കരൾ എൻസൈമിന്റെ അളവ് കുറയ്ക്കുന്നു. ഇത് കരളിനെ കേടുപാടുകളിൽനിന്ന് സംരക്ഷിക്കാൻ സഹായിച്ചേക്കാം. ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ഇൻസുലിൻ സിഗ്നലിംഗ് വർധിപ്പിക്കാനും ആരോഗ്യകരമായ കൊഴുപ്പ് മെറ്റബോളിസത്തെ സഹായിക്കാനും കാപ്പിക്ക് കഴിയുമെന്ന് ഡോ. സൂദ് അഭിപ്രായപ്പെടുന്നു. കാപ്പി സ്ഥിരമായി ALT, AST, GGT അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇതിലെ കഫീൻ, പോളിഫെനോൾസ്, ക്ലോറോജെനിക് ആസിഡുകൾ എന്നിവയ്ക്ക് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ഇൻസുലിൻ സിഗ്നലിംഗ് മെച്ചപ്പെടുത്താനും കൊഴുപ്പ് മെറ്റബോളിസത്തെ സഹായിക്കാനും കഴിയും.

ഒമേഗ -3 ഫാറ്റി ആസിഡുകൾ

ഡോ. സൂദ് പറയുന്നതനുസരിച്ച് EPA (eicosapentaenoic acid), DHA(Docosahexaenoic acid) പോലുള്ള ഒമേഗ-3 ഫാറ്റി ആസിഡുകൾ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാനും ഫാറ്റി ലിവർ രോഗത്തിൽനിന്ന് സംരക്ഷണം നൽകാനും സഹായിക്കും. ഇത്തരത്തിലുളള ആരോഗ്യകരമായ കൊഴുപ്പുകൾക്ക് ട്രൈഗ്ലിസറൈഡിന്റെ അളവ് മെച്ചപ്പെടുത്താനും കരളിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും കഴിയുമെന്ന് ഗവേഷണങ്ങൾ പറയുന്നു. പ്രത്യേകിച്ച് സമീകൃതാഹാരം, പതിവ് ശാരീരിക പ്രവർത്തനങ്ങൾ, മറ്റ് ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങൾ എന്നിവയോടൊപ്പം ഉപയോഗിക്കുമ്പോൾ.

‘ലിപ്പോജെനിസിസിനെ അടിച്ചമർത്തുന്നതിലൂടെയും ഫാറ്റി ആസിഡ് ഓക്സിഡേഷനെ സഹായിക്കുന്നതിലൂടെയും കരളിലെ കൊഴുപ്പ് കുറയ്ക്കാൻ EPAയും DHAയും സഹായിച്ചേക്കാം. ഒമേഗ-3-കൾക്ക് ട്രൈഗ്ലിസറൈഡുകൾ മെച്ചപ്പെടുത്താനും കരളിലെ കൊഴുപ്പ് അടിഞ്ഞുകൂടൽ കുറയ്ക്കാനും കഴിയും. പ്രത്യേകിച്ച് ജീവിതശൈലിയുമായി ചേർക്കുമ്പോൾ.

30 മുതല്‍ 40 ഗ്രാം വരെ പ്രോട്ടീന്‍ കഴിക്കുക

ഓരോ ഭക്ഷണത്തിലും കുറഞ്ഞത് 30 മുതൽ 40 ഗ്രാം വരെ പ്രോട്ടീൻ ഉൾപ്പെടുത്താൻ ഡോക്ടർ സൂദ് പറയുന്നു. കാരണം ആവശ്യത്തിനുളള പ്രോട്ടീൻ കഴിക്കുന്നത് പേശികളുടെ അളവ് നിലനിർത്തുന്നതിലും, രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രണത്തെ സഹായിക്കുന്നതിനും, കരൾ ടിഷ്യു ആരോഗ്യകരമായി നിലനിർത്തുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു. പേശികളുടെ അളവ് കുറയുന്നത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

ഭക്ഷണത്തിനു ശേഷമുള്ള നടത്തം

ഭക്ഷണത്തിനു ശേഷം നടക്കുന്നത് പേശികളെ ഗ്ലൂക്കോസ് കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ സഹായിക്കുകയും ശരീരത്തിലെ ഇൻസുലിൻ ആവശ്യകത കുറയ്ക്കുകയും ഭക്ഷണത്തിനു ശേഷമുള്ള രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുമെന്ന് ഡോക്ടർ സൂദ് പറയുന്നു. കാലക്രമേണ, ഇൻസുലിൻ സംവേദനക്ഷമതയിലെ ഈ മെച്ചപ്പെടുത്തലുകൾ കരളിന്റെ ആരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിച്ചേക്കാം. ഭക്ഷണത്തിന് ശേഷം നടക്കുന്നത് പേശികളിലെ രക്ത ചംക്രമണം വർധിപ്പിക്കുകയും ഭക്ഷണത്തിന് ശേഷമുളള ഗ്ലൂക്കോസ് സ്‌പൈക്കുകളും ഇൻസുലിൻ അളവും കുറയ്ക്കുകയും ചെയ്യുന്നു.

(ഈ ലേഖനം വിവരങ്ങൾ നൽകുന്നതിന് വേണ്ടി മാത്രമുളളതാണ്. മെഡിക്കൽ ഉപദേശങ്ങൾക്ക് പകരമാവില്ല. ആരോഗ്യ സംബന്ധമായ സംശയങ്ങൾക്ക് ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്)

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *