June 14, 2026

എ ഐ ട്രെയിനിങ് അധ്യാപക പരിശീലനത്തിൽ ഉൾപ്പെടുത്തണം: കെ എ ടി എഫ്

0
WhatsApp Image 2026-06-14 at 2.45.11 PM
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഡിജിറ്റൽ യുഗത്തിൽ പുതുതലമുറയ്ക്ക് അധ്യാപനം ആകർഷണീയമാക്കുവാനും പിന്നാക്കം പോകാതിരിക്കാനും അധ്യാപകർക്കായി എഐ അധിഷ്ഠിത പ്രായോഗിക പരിശീലനങ്ങൾ അധ്യാപക പരിശീലനത്തിൽ ഉൾപ്പെടുത്തണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ആവശ്യപ്പെട്ടു. നവലോകം നവയുഗ അധ്യാപകർ എന്ന പ്രമേയത്തിൽ നടത്തിയ ഐടി ശില്പശാല ജില്ലാ പ്രസിഡണ്ട് ഖലീലുറഹ്മാൻ ഉദ്ഘാടനം ചെയ്തു.

കെ എ ടി എഫ് മുട്ടിൽ എജു സെൻററിൽ വെച്ച് നടന്ന ചടങ്ങിൽ ജാഫർ പി കെ അധ്യക്ഷനായിരുന്നു. എ ഐ ട്രെയിനർമാരായ ശരീഫ് ഇ കെ, മൻസൂർ, സൽമാൻ, അമീൻ റാഷിദ് കെ, ഷഹർബാനു , ഷാഹിദ, സുഹറാബി എന്നിവർ നേതൃത്വം നൽകി. നൗഷാദ് ടി കെ, ലത്തീഫ് മാസ്റ്റർ, ഫൈസൽ ബീനാച്ചി, വഹീദ ടീച്ചർ, ഹമീദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *