June 29, 2026

കെ.എസ്.ആർ.ടി.സി. മാനന്തവാടി ഡിപ്പോയിൽ ബസ് ഷെൽട്ടർ ക്രമീകരണങ്ങളിൽ മാറ്റം

0
IMG_20260629_143720
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെ ബസ് ഷെൽട്ടർ ക്രമീകരണത്തിൽ  മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ വരുന്നു. ഇതനുസരിച്ച് പുൽപ്പള്ളി ഭാഗത്തേക്ക് പോകുന്ന യാത്രക്കാർ കോഴിക്കോട് റൂട്ടിലേക്കുള്ള ബസ് ഷെൽട്ടറിലും വള്ളിയൂർക്കാവ് റൂട്ടിലേക്കുള്ള ബസ് ഷെൽട്ടറിലും നിന്നാണ് ബസിൽ കയറേണ്ടത്. വാളാട്, തലശ്ശേരി, കണ്ണൂർ, ഇരിട്ടി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ കോഴിക്കോട് റൂട്ടിലേക്കുള്ള ബസ് ഷെൽട്ടറിലും തലശ്ശേരി റൂട്ടിലേക്കുള്ള ബസ് ഷെൽട്ടറിലുമാണ് ബസ് കാത്തുനിൽക്കേണ്ടത്. കൂടാതെ കോഴിക്കോട്, കൽപ്പറ്റ, ബത്തേരി, പുത്തുശ്ശേരി, കുറുവ, വടകര തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാർ കോഴിക്കോട് റൂട്ടിലേക്കുള്ള ബസ് ഷെൽട്ടറിലും കെ.എസ്.ആർ.ടി.സി. ഡിപ്പോ ബസ് സ്റ്റോപ്പിലും നിന്ന് ബസിൽ കയറേണ്ടതാണ്. യാത്രക്കാർ ഈ പുതിയ ക്രമീകരണങ്ങൾ പാലിച്ച് കെ.എസ്.ആർ.ടി.സി. അധികൃതരുമായി സഹകരിക്കണമെന്ന് മാനന്തവാടി കെ.എസ്.ആർ.ടി.സി. ഡിപ്പോ അധികൃതർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *