പനമരം ജി.എച്ച്.എസ്.എസിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ ‘ഓപ്പറേഷൻ തൂഫാൻ’ സംഘടിപ്പിച്ചു
പനമരം: ജനമൈത്രി എക്സൈസിന്റെയും എൻ.എസ്.എസ് (NSS) യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു. എക്സൈസിന്റെ പ്രത്യേക പദ്ധതിയായ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായാണ് പരിപാടി നടത്തിയത്. ചടങ്ങിൽ സിവിൽ എക്സൈസ് ഓഫീസർ ജെയ്മോൻ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും അതിനെതിരെ യുവതലമുറ ജാഗ്രത പാലിക്കേണ്ടതിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ജനമൈത്രി എക്സൈസ് ഇൻസ്‌പെക്ടർ ബാബു ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ രമേശ് കുമാർ എം. കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സുനീഷ് കെ. വി, മമ്മൂട്ടി അഞ്ചുകുന്ന്, മൻസൂർ അലി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ലഹരിമുക്ത സമൂഹത്തിനായി ഒന്നിച്ച് അണിനിരക്കാൻ ചടങ്ങിൽ പങ്കെടുത്തവർ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.





Leave a Reply