കുടുംബശ്രീ ജീവനം ക്യാമ്പയിൻ സംഘടിപ്പിച്ചു
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷൻ കോട്ടത്തറ സി.ഡി എസിന്റെ നേതൃത്വത്തിൽ കന്നുകാലികളുടെ ആരോഗ്യം പരിശോധിക്കുന്നതിന് ബ്ലഡ് സ്മിയർ സ്ക്രീനിങ്ങ് സംഘടിപ്പിച്ചു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി രജിത രക്തസാമ്പിളുകൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. ജീവനം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുടെ പശുക്കളിൽ നിന്നും ശേഖരിച്ച രക്ത സാമ്പിളുകൾ പരിശോധനയ്ക്കായി പൂക്കോട് വെറ്ററിനറി ആശുപത്രിയിലേക്ക് അയച്ചു.
കന്നുകാലികളിലെ രക്ത പരിശോധനയുടെ പ്രാധാന്യത്തെയും രോഗനിർണയത്തിന്റെ ആവശ്യകതയെയും കുറിച്ച് വെറ്ററിനറി ഡോക്ടർ നീതു വിശദീകരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ആശ ആന്റണിയുടെ അധ്യക്ഷയായ പരിപാടിയിൽ വൈസ് ചെയർപേഴ്സൺ പുഷ്പ, വാർഡ് അംഗങ്ങൾ, ബ്ലോക്ക് കോ-ഓർഡിനേറ്റർ എന്നിവർ പങ്കെടുത്തു.





Leave a Reply