ഓട്ടോറിക്ഷ ചാർജ്ജ് വർദ്ധിപ്പിക്കണം: ബിഎംഎസ്
മാനന്തവാടി: അടിയന്തിരമായി ഓട്ടോറിക്ഷ ചാർജ്ജ് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച് ബിഎംഎസ്. വർദ്ധിച്ച ഇന്ധന വിലയും സ്പെയർ പാർട്ട്സ് വില വർദ്ധനവും നിത്യേപയോഗ സാധനങ്ങളുടേയും ഹോട്ടൽ ഭക്ഷണ സാധനങ്ങളുടേയും വിലവർദ്ധനവും കണക്കിലെടുത്ത് ഓട്ടോറിക്ഷ ചാർജ്ജ് വർദ്ധിപ്പിക്കണമെന്നാണാവശ്യം.
നിലവിലുള്ള ചാർജ് 2022 മെയ് 1ന് പ്രാബല്യത്തിൽ വന്നതാണ്. അതിനാൽ കാലോചിതമായ വർദ്ധനവ് നടപ്പിലാക്കി, പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സബ്‌സിഡി നൽകി മിനിമം ചാർജ്ജ് 50 രൂപയാക്കണമെന്നും വയനാട് ജില്ലാ ഓട്ടോ റിക്ഷാമസ്‌ദൂർ സംഘം ജില്ലാ പ്രസിഡൻ്റ് സന്തോഷ് ജി നായർ ആവശ്യപ്പെട്ടു.

മാനന്തവാടിയിൽ ഓട്ടോറിക്ഷാ തൊഴിലാളികൾ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡൻ്റ് പ്രദീപ്.എ, രാജു.എം.ഡി, അനിൽ കുമാർ, മോഹൻദാസ് എം.സി,സുനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.




Leave a Reply