എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ മദ്ഹു റസൂൽ ഗ്രാന്റ് കോൻഫ്രൻസ് സെപ്റ്റംബർ 4 ന് മാനന്തവാടിയിൽ
കൽപ്പറ്റ: എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷം തോറും നടത്തി വരുന്ന മദ്ഹു റസൂൽ ഗ്രാന്റ് കോൻഫ്രൻസ് സെപ്റ്റംബർ 4 ന് മാനന്തവാടി പാണ്ടിക്കടവ് മഹല്ലിൽ വെച്ച് സംഘടിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
മഗ്രിബ് നിസ്കാരാനന്തരം സംഘടിപ്പിക്കുന്ന പരിപാടിയിൽ നൗഷാദ് ബാഖവി ചിറയിൻകീഴ് മദ്ഹുറസൂൽ പ്രഭാഷണത്തിനും ഇഷ്ഖ് മജ്ലിസിനും നേതൃത്വം നൽകും.
സമസ്തയുടെയും പോഷക ഘടകങ്ങളുടെയും സംസ്ഥാന – ജില്ലാ – താലൂക്ക്- മേഖലാ സാരഥികൾ സംഗമത്തിൽ പങ്കെടുക്കും. സ്ത്രീകൾക്ക് ഉൾപ്പെടെ പ്രോഗ്രാമിൽ പങ്കെടുക്കാനുള്ള പ്രത്യേകസൗകര്യങ്ങളും ഒരുക്കുന്നുണ്ട്.പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായി മഹല്ല് സന്ദർശനം,ലഖുലേഖ വിതരണം, പോസ്റ്റർ പ്രചാരണം, ജുമുഅ പ്രഭാഷണം ഉൾപ്പെടെ ജില്ലയിൽ സംഘടിപ്പിക്കും.
യോഗത്തിൽ ജില്ലാ പ്രസിഡൻറ് നൗഷീർ വാഫി വെങ്ങപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. അയ്യൂബ് മുട്ടിൽ,മുഹ്യുദ്ദീൻകുട്ടി യമാനി,ശിഹാബ് റിപ്പൺ,അബ്ദുലത്വീഫ് വാഫി തരുവണ, അബ്ബാസ് വാഫി ചെന്നലോഡ്, അഷ്റഫ് വെള്ളിലാടി, ശംസുദ്ദീൻ വാഫി നെല്ലിയമ്പം, ജാഫർ മില്ലുമുക്ക്,ജുബൈർ ദാരിമി പന്തിപ്പൊയിൽ, റാഷിദ് പാലമുക്ക്,റബീബ് പിണങ്ങോട് ,സ്വാദിഖുൽ അമീൻ ഫൈസി പൊഴുതന ,മുജീബ് അഞ്ചുകുന്ന്, നൗഷാദ് ഗസ്സാലി വാകേരി , സലീം അസ്ഹരി വെള്ളമുണ്ട, മുസ്തഫ മാടക്കര,ശിഹാബ് ഫൈസി വാളത്തൂർ,റംഷീദ് ചെറ്റപ്പാലം ,മുഹമ്മദ് റഹ്മാനി തരുവണ, ഫൈസൽ മുട്ടിൽ, സലാം എടപ്പാറ ,മുനീർ വടകര,നൗഷാദ് കാരാട്ട് തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി സ്വാഗതവും സുഹൈൽ വാഫി ചെന്നലോട് നന്ദിയും പറഞ്ഞു.





Leave a Reply