തൊണ്ണൂറിന്റെ നിറവിൽ വെള്ളമുണ്ട പബ്ലിക് ലൈബറി; വാർഷികാഘോഷത്തിന് തുടക്കമായി
വെള്ളമുണ്ട: പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ തൊണ്ണൂറാം വാർഷിക പരിപാടികളുടെ ഉദ്ഘാടനം പ്രമുഖ സാംസ്‌കാരിക പ്രവർത്തകൻ വി.കെ സുരേഷ് ബാബു തലശ്ശേരി നിർവ്വഹിച്ചു വാർഷിക സ്വാഗതസംഘം ചെയർപേഴ്സൺ കമർ ലൈല ടി എം അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം. ലതിക, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആത്തിക്ക ഭായ് എം, മെമ്പർമാരായ റംല മുഹമ്മദ്, സുമയ്യ ചാത്തോത്ത്, ലീല ഗണേശൻ, ഗീത സി.സി, അബ്ദുള്ള കണിയാങ്കണ്ടി, സി.ഡി.എസ് ചെയർപേഴ്സൺ സക്കീന കുടുവ, സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് അംഗം സത്യവതി. എസ്, സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.റ്റി. സുഗതൻ, താലൂക്ക് ജോയിന്റ് സെക്രട്ടറി പി.റ്റി. സുഭാഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ വി.കെ.ശ്രീധരൻ, എം. മുരളീധരൻ, ലൈബ്രറി പ്രവർത്തകരായ എം ചന്ദ്രൻ, പി.ജെ ആൻ്റണി, മിഥുൻ മുണ്ടക്കൽ, സൂപ്പി പള്ളിയാൽ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ എം.സുധാകരൻ സ്വാഗതവും ട്രഷറർ മണികണ്‌ഠൻ എം നന്ദിയും പറഞ്ഞു.





Leave a Reply