മടക്കിമലയിൽ മെഡിക്കൽ കോളേജ്: കൽപ്പറ്റ നഗരസഭ പ്രമേയം പാസാക്കണമെന്ന് വയനാട് വികസന സമിതി
കൽപ്പറ്റ: എം.കെ. ജിനചന്ദ്രൻ സ്മാരക വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ സ്ഥാപിക്കാൻ കൽപ്പറ്റ നഗരസഭാ ഭരണസമിതി പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് വികസന സമിതി നഗരസഭാ ചെയർമാൻ പി. വിശ്വനാഥന് നിവേദനം നൽകി. നിലവിലെ ജില്ലാ ആശുപത്രിയിലെ സ്ഥലപരിമിതിക്ക് പരിഹാരമായി മറ്റു സ്ഥലങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ വിജയിക്കാത്ത സാഹചര്യത്തിൽ, സൗജന്യമായി ലഭിച്ച മടക്കിമലയിലെ 50 ഏക്കർ ഭൂമിയിൽ തന്നെ മെഡിക്കൽ കോളേജ് നിർമ്മിച്ച് പ്രശ്നം പരിഹരിക്കണമെന്ന് സമിതി അഭിപ്രായപ്പെട്ടു. വയനാട് വികസന സമിതി ചെയർമാൻ ബി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി പി.പി. ഷൈജൽ, ഭാരവാഹികളായ ഷൈജൽ കൈപ്പ, സി.പി. റഹീസ്, മാടായി ലത്തീഫ്, റഷീദ് കെ.ടി. എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.





Leave a Reply