August 15, 2026

പനമരം ജി.എച്ച്.എസ്.എസ്സിൽ സ്വാതന്ത്ര്യദിനാഘോഷം വർണാഭമായി

0
IMG_20260815_110654
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ വർണാഭമായി ആചരിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് കെ.ടി. സുബൈർ ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി. സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗസ്മരണകൾ പുതുക്കാനും രാജ്യത്തിന്റെ പുരോഗതിക്കായി ഒന്നിച്ചുനിൽക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ രമേഷ് കുമാർ എം, ഹെഡ്മിസ്ട്രസ് ഷീജ ജെയിംസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. എസ്.എം.സി ചെയർമാൻ റഫീക്ക്, മുനീർ ഒ.പി, അസീസ് മാനിവയൽ എന്നിവരും അധ്യാപകരും ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *