പുൽപ്പള്ളിയിൽ സ്വാതന്ത്ര്യദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു
പുൽപ്പള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ എൺപതാം സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. വ്യാപാരി-വ്യവസായികളും ഓട്ടോ ഡ്രൈവർമാരും പ്രദേശവാസികളും ഒത്തുചേർന്ന് ഹർഷാരവങ്ങളോടെ പുൽപ്പള്ളി ടൗണിൽ ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിനത്തിന്റെ സന്തോഷം പങ്കുവെച്ച് മധുരപലഹാരങ്ങളും പായസവും വിതരണം ചെയ്യുകയും ചെയ്തു.
യൂണിറ്റ് പ്രസിഡന്റും സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ മാത്യു മത്തായി ആതിര ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അതിർത്തി രക്ഷാ സേനയിൽ നിന്നും വിരമിച്ച കെ.പി. അനിൽകുമാർ പതാക വന്ദനം നടത്തി. ദേശീയ ഗാനത്തോടെ സമാപിച്ച സ്വാതന്ത്ര്യ ദിനാഘോഷ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കെ.എസ്. അജിമോൻ, ട്രഷറർ പി.എ. ഷാജിമോൻ എന്നിവർ സംസാരിച്ചു.
ചടങ്ങുകൾക്ക് ബാബു രാജേഷ്, ജോസ് കുന്നത്ത്, കെ. ജോസഫ്, കെ.വി. റഫീഖ്, ബിജു പൗലോസ്, ജോബിഷ് യോഹൻ, നിതിൻ പെർഫെക്റ്റ്, ഷാരി ജോണി, കെ.എ. സ്കറിയ, ശിവദാസ്, ബിബിൻ ബേബി, പ്രസന്നകുമാർ, പി.എം. പൈലി, ഇ.കെ. മുഹമ്മദ്, സോഫി ഫ്രാൻസിസ്, സതീഷ് തുടങ്ങിയവർ നേതൃത്വം നൽകി.





Leave a Reply