August 29, 2026

ഗുരുവർഷം 172: ബത്തേരിയിൽ എസ്.എൻ.ഡി.പി. യോഗം ജയന്തി മഹാസമ്മേളനം സംഘടിപ്പിച്ചു

0
IMG_20260829_091136
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്.എൻ.ഡി.പി. യോഗം ബത്തേരി യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണ നഗറിൽ (മുനിസിപ്പൽ ടൗൺഹാൾ) സംഘടിപ്പിച്ച ജയന്തി മഹാസമ്മേളനം കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കേരളം കൈവരിച്ച സാമൂഹ്യ-മാനവിക നവോത്ഥാന മുന്നേറ്റങ്ങൾക്ക് അടിത്തറയിട്ടത് ശ്രീനാരായണ ഗുരുദേവന്റെ ഉദ്ബോധനങ്ങളാണെന്നും സ്വാതന്ത്ര്യവും അസമത്വത്തിന്റെ വേലിക്കെട്ടുകളും തകർത്ത് മുന്നേറാൻ ജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നു നൽകിയ ഗുരുദർശനങ്ങൾ കാലാതീതമായി കാത്തുസൂക്ഷിക്കേണ്ടത് ഓരോ കേരളീയന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

എസ്.എൻ.ഡി.പി. യോഗം ബത്തേരി യൂണിയൻ ചെയർമാൻ അഡ്വ. എൻ.കെ. ബാബുരാജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യൂണിയൻ കൺവീനർ എൻ.കെ. ഷാജി സ്വാഗതം ആശംസിച്ചു. ദേവസ്വം സെക്രട്ടറി സന്തോഷ് അരയക്കണ്ടി ജയന്തി സന്ദേശം നൽകിയ സമ്മേളനത്തിൽ സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ ഉന്നത വിജയം കൈവരിച്ചവരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.

 

സി.പി.ഐ.(എം) വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്, ബി.ജെ.പി. വയനാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, പുൽപ്പള്ളി യൂണിയൻ കൺവീനർ കെ.എസ്. സജി, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ എം.ഡി. സാബു, രോഹ്‌ന ബിജുകുമാർ, വനിതാസംഘം ബത്തേരി യൂണിയൻ പ്രസിഡന്റ് ഷീജ സാബു, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ജിഷ്ണു മോഹൻ, സൈബർസേന ചെയർമാൻ എ.ബി. അനിൽകുമാർ, കുമാരിസംഘം പ്രസിഡന്റ് അയന, ബാലജനയോഗം സെക്രട്ടറി ശിവനന്ദന മനോജ് എന്നിവർ ആശംസകൾ അറിയിച്ചു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം പി.സി. ബിജു നന്ദി രേഖപ്പെടുത്തി. യൂണിയൻ പരിധിയിലെ ശാഖകളുടെ സജീവ പങ്കാളിത്തത്തോടെയാണ് ഗുരുദേവന്റെ സമത്വവും സാഹോദര്യവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മഹാസമ്മേളനം സംഘടിപ്പിച്ചത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *