ഡ്രൈഡേയിൽ മദ്യവിൽപ്പന: 22 കുപ്പി വിദേശമദ്യവുമായി കരണിയിൽ ഒരാൾ എക്സൈസ് പിടിയിൽ
കൽപ്പറ്റ: ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന്റെയും ഭാഗമായി നടത്തിയ റെയിഡിൽ, ഡ്രൈഡേയിൽ വിൽപ്പന നടത്താൻ സൂക്ഷിച്ച 22 കുപ്പി (11 ലിറ്റർ) വിദേശമദ്യവുമായി കരണി കല്ലൻചിറ സ്വദേശി ആലിലക്കുഴി വീട്ടിൽ ജിജി.എ.ടി (52) യെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കൽപ്പറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ രജിത്ത്.പി.വി യുടെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ റഷീദ്.കെ, ശശികുമാർ.പി.എൻ, സജിപോൾ എന്നിവരടങ്ങുന്ന സംഘമാണ് കരണി കല്ലൻചിറ ഭാഗത്ത് റെയിഡ് നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡ് ചെയ്തു.





Leave a Reply