August 29, 2026

വയനാട് ജില്ലാ മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ സംഘടിപ്പിച്ചു

0
IMG_20260829_151410
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജില്ലാ മൗണ്ടൻ സൈക്ലിംഗ് സെലക്ഷൻ ട്രയൽ സംഘടിപ്പിച്ചു. കൽപ്പറ്റ നഗരസഭ ചെയർമാൻ പി. വിശ്വനാഥൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം ആശംസിച്ചപ്പോൾ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സലീം കടവൻ അധ്യക്ഷത വഹിച്ചു. ജൂഡോ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഗിരീഷ് പെരുന്തട്ട, നാൻസി ടീച്ചർ, വിനയ, സാജിദ് എൻ.സി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ട്രയൽസിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന കായികതാരങ്ങൾക്ക് സെപ്റ്റംബർ 5, 6 തീയതികളിൽ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *