തൃശ്ശിലേരി പള്ളി പെരുന്നാൾ സ്വാഗത സംഘം രുപികരിച്ചു
മാനന്തവാടി: സർവ്വമത സംഗമഭൂമിയായ തൃശ്ശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ യൽദോ മോർബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ഒക്ടോബർ ഒന്നു മുതൽ നാല് വരെ നടത്തും. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർസ്തേഫാനോസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിക്കും.
പെരുന്നാളിനോട് അനുബന്ധിച്ച് സാമൂഹ്യ സേവനത്തിനുള്ള ബസേലിയൻ പുരസ്കാരം, വിദ്യാഭ്യാസ മേഖലയിൽ വിവിധ നേട്ടങ്ങൾ കൈവരിച്ച വ്യക്തിക്കുള്ള പ്രതിഭാ പുരസ്കാരം, അഗതികളുടെ ആചാര്യൻ ഫാ.ഗീവർഗീസ്
കാട്ടുച്ചിറയുടെ സ്മരണാർത്ഥം ഓൺലൈൻ സുവിശേഷ ഗാന മത്സരത്തിന്റെ പുരസ്കാരം, ബസേലിൻ ചാരിറ്റി വിതരണം, എന്നിവ നടത്തുവാൻ തീരുമാനിച്ചു. മാനന്തവാടി സെന്റ് ജോർജ് ദേവാലയത്തിൽ നിന്ന് മേഖലയിലെ എല്ലാ പള്ളികളിൽ നിന്നുള്ള വിശ്വാസികളുടെ തീർത്ഥയാത്ര മതസൗഹാർദ സമ്മേളനം എന്നിവയും നടത്തും. വികാരി ഫാ. ബിജുമോൻ കർലോട്ടുകുന്നേൽ അധ്യക്ഷതയിൽ ചേർന്ന പെരുന്നാൾ പൊതുയോഗത്തിൽ
ജനറൽ കൺവീനർ ബിനോയ് ഐസക് കണ്ടത്തിൽ, വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു. പി.വി സ്കറിയ പുളിക്കകുടിയിൽ, എൽദോ സിഎം ചെങ്ങമനാട്, ഓമന തോമസ് പൂവണ്ണാംവിളയിൽ, പി കെ ജോർജ് പുളിക്കകുടിയിൽ, ജിൻസി ബെന്നി കട്ടയ്ക്ക മേപ്പുറത്ത്, എൻ പി ജോർജ് ഞാറക്കുളങ്ങര, എന്നിവർ സംസാരിച്ചു.





Leave a Reply