മാനന്തവാടി പാലാക്കുളിയിലെ അപകടാവസ്ഥയിലുള്ള കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കണം: ബി.ജെ.പി
മാനന്തവാടി: പാലാക്കുളിയിൽ കനത്ത അപകടഭീഷണി ഉയർത്തുന്ന കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കണമെന്ന് ബി.ജെ.പി മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. വൻ ദുരന്തങ്ങൾ ഒഴിവാക്കാനായി കെട്ടിടത്തിൽ നിലവിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളെയും താമസക്കാരെയും അടിയന്തരമായി ഒഴിപ്പിക്കാൻ അധികൃതർ തയ്യാറാകണമെന്ന് കമ്മിറ്റി യോഗത്തിൽ ആവശ്യമുയർന്നു. നിരവധി ആളുകൾ വന്നുപോകുന്ന കച്ചവട സ്ഥാപനങ്ങളും താമസക്കാരും ഉള്ള കെട്ടിടം ഏതുനിമിഷവും തകർന്നുവീഴാവുന്ന അവസ്ഥയിലാണ്. ഇത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത ഭീഷണി ഉയർത്തുന്നു. ദുരന്തങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തന്നെ കെട്ടിടം പൊളിച്ച് നീക്കാൻ നഗരസഭയും റവന്യൂ അധികൃതരും തയ്യാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ബി.ജെ.പി നേതാക്കളായ സജീവൻ പുതിയവീട്, രാജഗോപാൽ, ശ്രീജിത്ത് കണിയാരം തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു സംസാരിച്ചു.





Leave a Reply