September 2, 2026

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; മാനന്തവാടി ബ്ലോക്കിലെ പള്ളിക്കല്‍ ഡിവിഷനില്‍ 28 ന് വോട്ടെടുപ്പ്

0
IMG_20260902_173627
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മാനന്തവാടി ബ്ലോക്ക്പഞ്ചായത്തിലെ പള്ളിക്കല്‍ ഡിവിഷനിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28 ന് നടക്കും. സ്ഥാനാര്‍ത്ഥികള്‍ക്ക് നാളെ (സെപ്റ്റംബര്‍ 3) മുതല്‍ 10 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. നാമ നിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന സെപ്റ്റംബര്‍ 11 ന് നടത്തും. സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ 14 നാണ്. സെപ്റ്റംബര്‍ 28 ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ 29 ന് രാവിലെ 10 ന് ആരംഭിക്കും. മാതൃകാ പെരുമാറ്റച്ചട്ടം സെപ്റ്റംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എടവക ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പെരുമാറ്റച്ചട്ടം ബാധകമാണ്. ഓഗസ്റ്റ് 19 ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ sec.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും. സംസ്ഥാനത്ത് 38 തദ്ദേശ സ്ഥാപന വാര്‍ഡുകളില്‍ സെപ്റ്റംബര്‍ 28 ന് ഉപതെരഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ഒക്ടോബര്‍ ഒന്നിന് പൂര്‍ത്തീകരിക്കും. സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച വിവരങ്ങള്‍ ഒക്ടോബര്‍ 29 നകം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ശേഷാദ്രിനാഥന്‍അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *