September 2, 2026

എടവക എ. എൻ. എം. യു. പി. സ്കൂളിൽ ലോക നാളികേര ദിനം ആഘോഷിച്ചു

0
IMG_20260902_165804
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക നാളികേര ദിനാഘോഷത്തിന്റെ എടവക ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം എള്ളുമന്ദം എ. എൻ. എം. യു. പി. സ്കൂളിൽ വച്ച് നിർവ്വഹിച്ചു. വാർഡ് മെമ്പർ ഗോൾഡ ഷിനോജും ഈ വർഷത്തെ മികച്ച കുട്ടി കർഷക അവാർഡ് നേടിയ കുമാരി അഭിരാമിയും ചേർന്ന് ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. കൃഷി ഓഫീസർ സുനിൽ കെ. ജി. ചടങ്ങിൽ കുട്ടികൾക്ക് കേര ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ചു കൊടുത്തു. പി.ടി.എ. പ്രസിഡന്റ് നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാന അധ്യാപകൻ വിപിൻ സി. കെ., സ്കൂൾ മാനേജർ അനന്തറാം, സ്കൂൾ പരിസ്ഥിതി ക്ലബ് കോഡിനേറ്റർ ഹംസ മാസ്റ്റർ, സോന ജോസ്,  സിന്ധു, പഞ്ചായത്ത് കോഡിനേറ്റർ പ്രവീൺ രാജഗിരി, മറ്റ് അധ്യാപകർ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. പഠനേതര വിഷയങ്ങളിലെ മികച്ച പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്ന വിദ്യാലയമാണ് എ. എൻ. എം. യു. പി. സ്കൂൾ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *