തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സാധാരണക്കാരന്റെ പ്രശ്നങ്ങൾ കണ്ടറിയണം: മന്ത്രി കെ എം ഷാജി
കൽപ്പറ്റ: കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളായ മുസ്ലിം ലീഗ് അംഗങ്ങൾ സമൂഹത്തിലെ താഴെത്തട്ടിലെ പാവപ്പെട്ടവന്റെ പ്രശ്നങ്ങൾ കണ്ടറിയുന്നതിനും പ്രയാസങ്ങൾ കേൾക്കുന്നതിനും തയ്യാറാകണമെന്നും ഇവരുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകണമെന്നും മന്ത്രി കെഎം ഷാജി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മുസ്ലിം ലീഗിന്റെ ജനപ്രതിനിധികളുടെ സംഘടനയായ ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് ജില്ലാതല സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.. ജില്ലയിലെ നഗരസഭ ഗ്രാമ പഞ്ചായത്ത് ബ്ലോക്ക്.ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സ്ഥിരം സമിതി അധ്യക്ഷൻ മാർ മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്ത ജില്ലാതല സംഗമത്തിൽ മുസ്ലിം ജില്ലാ വൈസ് പ്രസിഡണ്ട് എൻ കെ റഷീദ് അധ്യക്ഷതവഹിച്ചു.എൽ ജി എം എൽ സംസ്ഥാന പ്രസിഡണ്ട് സൂപ്പി നരിക്കാട്ടേരി മുഖ്യപ്രഭാഷണം നടത്തി. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ കുന്നമംഗലം ക്ലാസ് എടുത്തു. മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി. ജനറൽ സെക്രട്ടറി ടി മുഹമ്മദ്. ഭാരവാഹികളായ പി കെ അബൂബക്കർ റസാക്ക് കൽപ്പറ്റ യാഹിയാക്കാൻ തലയ്ക്കൽ എം മുഹമ്മദ് ബഷീർ സി കുഞ്ഞബ്ദുള്ള അസൈനാർ ഹാജി സലിം മേമന. എം എ അസൈനാർ. കൊച്ചി ഹമീദ് തുടങ്ങിയവർ സംസാരിച്ചു. എൽ ജി എം എൽ സംസ്ഥാന സെക്രട്ടറി ഹാരിസ് കണ്ടിയന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഹംസ നന്ദിയും പറഞ്ഞു.
ടി ഹംസ പ്രസിഡണ്ട്. ഷമീം പാറക്കണ്ടി. പി വിഎസ് മൂസ. കമലരാമൻ. ഷഹർബാൻ സൈതലവി വൈസ് പ്രസിഡണ്ടുമാർ. അബ്ദുള്ള കേളോത് ജനറൽ സെക്രട്ടറി. എംപി നവാസ്. സൗജത്ത് ഉസ്മാൻ. പി കെ സലാം. മൊയ്തു വേങ്ങൂർ. സെക്രട്ടറിമാർ. ടി അവറാൻ ട്രഷറർ എന്നിവരെ പുതിയ എൽജി എം എൽ ജില്ലാ കമ്മിറ്റി ഭാരവാഹികളായി തിരഞ്ഞെടുത്തു.





Leave a Reply