വയനാട് ജില്ലാ കളക്ടറായി വി. ചെൽസാസിനി ഐ.എ.എസ്
കൽപ്പറ്റ: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ കളക്ടർമാർ ഉൾപ്പെടെയുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചുകൊണ്ട് സർക്കാർ ഉത്തരവായി. ഫിഷറീസ് വകുപ്പ് ഡയറക്ടറായി സേവനം അനുഷ്ഠിച്ചു വരികയായിരുന്ന വി. ചെൽസാസിനിയെ വയനാടിന്റെ പുതിയ ജില്ലാ കളക്ടറായി നിയമിച്ചു. നിലവിൽ അവധിയിലുള്ള ഡി.ആർ. മേഘശ്രീക്ക് പകരമായാണ് പുതിയ നിയമനം.
പുതിയ ഉത്തരവ് പ്രകാരം തിരുവനന്തപുരം ജില്ലാ കളക്ടറായി അഞ്ജു കെ. എസിനെ നിയമിച്ചു.
വിഴിഞ്ഞം തുറമുഖ പദ്ധതി പുനരധിവാസ മോണിറ്ററിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചുമതലയും ഇവർക്ക് അധികമായി നൽകിയിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം കളക്ടറായിരുന്ന അനു കുമാരിയെ ജി.എസ്.ടി. (GST) സ്പെഷ്യൽ കമ്മീഷണറായി മാറ്റി നിയമിച്ചു.
കാസർഗോഡ് ജില്ലാ കളക്ടറായി ശ്രീധന്യ സുരേഷിനെ നിയമിച്ചു. കാസർഗോഡ് കളക്ടറായിരുന്ന അർജുൻ പാണ്ഡ്യനെ കൃഷി വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറായി സ്ഥലംമാറ്റി. എറണാകുളം ജില്ലാ കളക്ടറായി പ്രിയങ്ക ജി. തുടരുന്നതോടൊപ്പം കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (KMTA) സി.ഇ.ഒ. ചുമതല കൂടി അധികമായി വഹിക്കും. തൃശൂർ ജില്ലാ കളക്ടറായി ശിഖ സുരേന്ദ്രൻ തുടരുന്നതോടൊപ്പം കില (KILA) ഡയറക്ടർ ജനറൽ ചുമതലയും അധികമായി നിർവ്വഹിക്കും.




Leave a Reply