September 13, 2026

ബത്തേരി പൊലീസ് സ്റ്റേഷനിൽനിന്ന് ഏഴ് ചാക്ക് ഹാൻസ് മോഷണം പോയി

0
IMG_20260912_121717
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരി പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് ഹാൻസ് കാണാതായതായി പരാതി. കഴിഞ്ഞ ദിവസമാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് സ്റ്റേഷനിൽനിന്ന് കാണാതായത്. കടുത്ത സുരക്ഷാ സംവിധാനങ്ങളുള്ള പൊലീസ് സ്റ്റേഷന്റെ ഉള്ളിൽനിന്ന് ലഹരി ഉൽപ്പന്നങ്ങൾ എങ്ങനെ കാണാതായി എന്നതിനെക്കുറിച്ച് അധികൃതർ അന്വേഷണം നടത്തിവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *