September 13, 2026

കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനവും യാത്രയയപ്പും സംഘടിപ്പിച്ചു

0
IMG_20260912_114941
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനവും സീനിയർ ഫോറസ്റ്റ് ഡ്രൈവർ കെ. കെ. രവീന്ദ്രനുള്ള യാത്രയയപ്പും സംസ്ഥാന ജനറൽ സെക്രട്ടറി സി. കെ. റസാക്ക് ഉദ്ഘാടനം ചെയ്തു. വനം വകുപ്പിലെ മുഴുവൻ വാഹനങ്ങളിലും സ്ഥിരം ഡ്രൈവർ നിയമനം നടത്തണമെന്നും, മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതോടൊപ്പം ജീവനക്കാർക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 

ജിതിൻ എൻ. കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. ജി. ഷാജി, എൻ. കൃഷ്ണൻകുട്ടി, കെ. കെ. രവീന്ദ്രൻ, വി. എസ്. ഡൽജിത്ത്, മഹിലാൽ, ടി. ഷമീർ, ആർ. സജി കുമാർ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *