ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന് പ്രഥമ ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം
കൽപ്പറ്റ: വയനാട് ജില്ലയിലെ ഹയർ സെക്കൻഡറി സ്കൂളുകൾക്കായി ആദ്യമായി ഏർപ്പെടുത്തിയ ശ്രേഷ്ഠ വിദ്യാലയ പുരസ്കാരം ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. ചിട്ടയായ സ്കൂൾ പ്രവർത്തനങ്ങൾ, പഠന പ്രവർത്തനങ്ങളിലെ മികവ്, അക്കാദമിക രംഗത്തെ തുടർച്ചയായ നേട്ടങ്ങൾ, ശാസ്ത്ര, കലാ-കായിക രംഗത്തെ മികച്ച നേട്ടങ്ങൾ, വിദ്യാർത്ഥികളുടെ സമഗ്രവികസനത്തിനായി നടപ്പാക്കിയ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ, സാമൂഹ്യവൽക്കരണ, വ്യക്തിത്വ വികസന പ്രവർത്തനങ്ങൾ, അധ്യാപകരുടെയും ജീവനക്കാരുടെയും സമർപ്പിത സേവനം തുടങ്ങി എല്ലാ മേഖലകളിലെയും മികവ് പരിഗണിച്ചാണ് പുരസ്കാരം.
സ്കൂൾ മാനേജർ ഫാ. സന്തോഷ് തെക്കേയിൽ, പ്രിൻസിപ്പൽ ഇൻ ചാർജ് ഫാ. ബെന്നി പീക്കുന്നേൽ, പ്രധാനധ്യാപകൻ ബിനു ജെയിംസ് പി.ടി.എ. പ്രസിഡന്റ് മമ്മൂട്ടി തോക്കൻ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഈ വർഷം വിരമിക്കുന്ന പ്രിൻസിപ്പൽ ഡോ. ഷൈമ ടി. ബെന്നിയുടെ സേവനങ്ങൾക്കുള്ള ആദരസൂചകമായി മാറി ഈ പുരസ്കാരം.
ഇന്നലെ ഉച്ചയ്ക്ക് ശേഷം വയനാട് ജില്ല പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണനാണ് ഈ ശ്രേഷ്ഠ പുരസ്കാരം ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന് സമ്മാനിച്ചത്. ചടങ്ങിൽ വയനാട് ജില്ല വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സെൽമ മൊയിൻ അധ്യക്ഷത വഹിച്ചു. വിവിധ ജില്ല പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, വിദ്യാഭ്യാസ ഉപഡയറക്ടർ ശശിന്ദ്ര വ്യാസ് , ഡിഇഒ , എ ഇ ഒ മാർ, ജില്ല പ്രിൻസിപ്പൽ കോഡിറ്റേർ ഡോ ജലിൽ, ജില്ലയിലെ മുഴുവൻ പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ, വിദ്യാർത്ഥികൾ എന്നിവർ ഈ ചടങ്ങിൽ സംബന്ധിച്ചിരുന്നു.





Leave a Reply