പടിഞ്ഞാറത്തറയിൽ ഫർണിചർ നിർമാണ യൂണിറ്റിന് തീപിടിച്ചു; ലക്ഷങ്ങളുടെ നഷ്ടം
പടിഞ്ഞാറത്തറ: മുണ്ടക്കുറ്റിയിൽ പ്രവർത്തിക്കുന്ന സനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള ഫർണിചർ നിർമാണ യൂണിറ്റിന് തീപിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. കടയിൽ നിർമാണത്തിലിരുന്ന ഫർണിചറുകളും വിലപിടിപ്പുള്ള മരഉരുപ്പടികളും പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞ് മാനന്തവാടിയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സേന മൂന്ന് മണിക്കൂർ നീണ്ട കഠിനശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഓ.ജി. പ്രഭാകരൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം.ബി. ബിനു, എം.ബി. രമേശ്, ഇ.ജെ. മത്തായി, പി.കെ. രാജേഷ്, ഇ.കെ. ആഷിഫ്, കെ.ജെ. ജിതിൻ, സി.ബി. അഭിജിത്, ഹോം ഗാർഡുമാരായ വി.ജി. രൂപേഷ്, ഇ.ജെ. ബാബുമോൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.





Leave a Reply