September 19, 2026

കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി ടി സിദ്ദിഖ്

0
IMG_20260919_172308
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കാഞ്ഞിരത്തിനാല്‍ ഭുമി പ്രശ്‌നത്തില്‍ കുടുംബത്തിന് സമ്പൂര്‍ണ്ണ നീതി ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദിഖ്. ഭൂമിയുടെ മൂന്ന് ഭാഗവും ജനങ്ങള്‍ താമസിക്കുകയും കൃഷി ഭൂമിയും ഒരു ഭാഗത്ത് പുഴയുമായിരുന്നിട്ടും വനഭൂമിയായി പ്രഖ്യാപിച്ച് കുടുംബത്തെ കുടിയൊഴിപ്പിച്ച നടപടി വൈകാരികവും അനീതി നിറഞ്ഞതുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വനം വകുപ്പിന്റെ ഭാഗത്ത് നിന്നും കര്‍ഷകന്റെ ഭൂമി പിടിച്ചെടുക്കുന്ന നടപടികള്‍ ഉണ്ടാവില്ല. കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് നടത്തിയ നിരന്തമായ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് നിയമപരമായ മാര്‍ഗ്ഗത്തിലൂടെ കുടുംബത്തിന് പൂര്‍ണ്ണ നീതി ഉറപ്പാക്കാന്‍ പുതിയ നീക്കം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ജെ.ജസ്റ്റിന്‍ മോഹന്‍, ഉത്തരമേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അഞ്ജന്‍ കുമാര്‍, പാലക്കാട് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍ ടി. ഉമ, എ.ഡി.എം കെ. അജീഷ്, നേര്‍ത്ത് വയനാട് ഡി.എഫ്.ഒ സന്തോഷ് കുമാര്‍, സൗത്ത് വയനാട് ഡി.എഫ്.ഒ ആഷിഖ് അലി, ജെയിംസ്, ട്രീസ, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *