September 22, 2026

ശ്രീനാരായണ ഗുരുദേവ സമാധി ദിനാചരണം സംഘടിപ്പിച്ചു

0
IMG_20260921_160400
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ശ്രീനാരായണ ഗുരുദേവന്റെ 99-ാമത് സമാധി ദിനം എസ്.എൻ.ഡി.പി. യോഗം കൽപ്പറ്റ യൂണിയൻ, യൂണിയൻ വനിതാ സംഘം, കൽപ്പറ്റ ശാഖാ യോഗം, ശാഖാ യോഗം വനിതാ സംഘം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ യൂണിയൻ മന്ദിരത്തിൽ വെച്ച് ആചരിച്ചു. ശ്രീനാരായണ ഗുരുദേവൻ രചിച്ച മുഴുവൻ പ്രാർത്ഥനാ ഗീതങ്ങളും ആചരണ ദിനത്തിൽ ആലപിച്ചു. തുടർന്ന് നടത്തിയ ഗുരുപുഷ്പാഞ്ജലിയിൽ നൂറുകണക്കിന് ഗുരുദേവ വിശ്വാസികൾ പങ്കെടുത്തു. കൽപ്പറ്റ ശാഖയുടെ വകയായി പങ്കെടുത്ത മുഴുവൻ പ്രവർത്തകർക്കും കഞ്ഞിയും പുഴുക്കും വിതരണം ചെയ്തു. സമാധി ദിനാചരണം യൂണിയൻ വനിതാസംഘം പ്രസിഡന്റ് പി. എൻ. പദ്മിനി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എം. മോഹനൻ, യൂണിയൻ പ്രസിഡന്റ് കെ. ആർ. കൃഷ്ണൻ, ശാഖാ യോഗം സെക്രട്ടറി എം. കെ. ഗ്രീഷിത്, മാലതി ടീച്ചർ, ശാന്തമ്മ ടീച്ചർ, രമണി വിനോദ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *