യുവമോർച്ചയുടെ ‘നമോ ജീവധാര’ രക്തദാന ക്യാമ്പ് 30-ന്
കൽപ്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വർഷത്തെ സദ്ഭരണ ആഘോഷങ്ങളുടെയും സേവാ സങ്കൽപ്പ് അഭിയാന്റെയും ഭാഗമായി യുവമോർച്ചയുടെ നേതൃത്വത്തിൽ ഈ മാസം 30-ന് സംസ്ഥാന വ്യാപകമായി “നമോ ജീവധാര” എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാംപിന്റെ ജില്ലാതല രജിസ്ട്രേഷൻ ഉദ്ഘാടനം കൽപ്പറ്റയിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ നിർവ്വഹിച്ചു. അഖിൽ കേളോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വരുൺ പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി. അഖിൽ പ്രേം, ശ്രീജിത്ത് കണിയാരം, ബിനീഷ് രാധാകൃഷ്ണൻ, സംഗീത് പി.എസ് തുടങ്ങിയവർ സംബന്ധിച്ചു.





Leave a Reply