September 21, 2026

പ്രസവാനന്തര സഹായ കുടിശ്ശിക ഉടൻ വിതരണം ചെയ്യണം: ഐ.എൻ.ടി.യു.സി

0
IMG_20260921_173339
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും ലഭിക്കാനുള്ള പ്രസവാനന്തര സഹായ കുടിശ്ശികയും റിട്ടയർമെൻ്റ് ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്നും ആനുകൂല്യങ്ങൾ കാലാനുസൃതമായി വർദ്ധിപ്പിക്കണമെന്നും ആൾ കേരള തയ്യൽ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) വൈത്തിരി താലൂക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ എ.കെ.ടി.ടി.യു ജില്ലാ പ്രസിഡണ്ട് ഉമ്മർ കുണ്ടാട്ടിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എ.കെ.ടി.ടി.യു ജില്ലാ ജനറൽ സെക്രട്ടറി ജോയി സി.ജെ വടക്കനാട്, കൽപ്പറ്റ നിയോജകമണ്ഡലം ഐ.എൻ.ടി.യു.സി പ്രസിഡണ്ട് കെ.കെ രാജേന്ദ്രൻ, എ.കെ.ടി.ടി.യു ജില്ലാ ട്രഷറർ സാം കുര്യൻ, വൈത്തിരി താലൂക്ക് പ്രസിഡണ്ട് സുനീറ കാക്കവയൽ, ബത്തേരി താലൂക്ക് പ്രസിഡണ്ട് ബുഷ്‌റ സലാം, ഷാഹിറ മേപ്പാടി എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *