September 23, 2026

ശ്രേയസ് വാർഷിക ദിനാചരണം സംഘടിപ്പിച്ചു

0
IMG_20260922_161216
By ന്യൂസ് വയനാട് ബ്യൂറോ

കൊളഗപ്പാറ: ബത്തേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ ശ്രേയസ് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി കൊളഗപ്പാറ യൂണിറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ യൂണിറ്റ് ഡയറക്ടർ ഫാ. ജോൺ കവിയിൽ ശ്രേയസ് പതാക ഉയർത്തി. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. മുഖ്യസന്ദേശം നൽകിയ ചടങ്ങിൽ സെൻട്രൽ പ്രോഗ്രാം ഓഫീസർ ജിലി ജോർജ് ക്ലാസ് എടുത്തു.

യൂണിറ്റിന്റെ ആദ്യകാല പ്രവർത്തകയായിരുന്ന സാറാമ്മയെ ഷാൾ അണിയിച്ച് ആദരിച്ച് ഉപഹാരം നൽകി. സെൻട്രൽ, മേഖല പ്രോഗ്രാം ഓഫീസർമാർ, യൂണിറ്റ് സി.ഡി.ഒ. എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഷാജി ടി. പി., സിനി ഷാജി, സോഫി ഷിജു, ലിസി എന്നിവർ സംസാരിച്ചു. മധുര പലഹാര വിതരണത്തോടെ പരിപാടികൾ സമാപിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *