September 23, 2026

പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ കൊമേഴ്സ് അസോസിയേഷൻ ഉദ്ഘാടനം ചെയ്തു

0
IMG_20260922_172556
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പഴശ്ശിരാജ കോളേജ് കൊമേഴ്സ് അസോസിയേഷന്റെ ഉദ്ഘാടനം ഇന്ന് കോളേജ് ക്യാമ്പസിൽ നടന്നു. ഡബ്ലിയു എം ഒ കോളേജ് മുട്ടിൽ അക്കാദമിക് കോ-ഓർഡിനേറ്റർ പ്രൊഫ. പി. കബീർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഴശ്ശിരാജ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ഷെൽജി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊമേഴ്സ് വിഭാഗം മേധാവി വിമ്യ കെ. പി. സ്വാഗതം ആശംസിച്ചു. കോളേജ് ഐ ക്യു എ സി കോ-ഓർഡിനേറ്റർ പ്രൊഫ. ഡോ. കോശി സി. ജെ., പ്രൊഫ. സ്വരൂൺ സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ നേർന്നു.

 

വിദ്യാർത്ഥികളുടെ അക്കാദമികവും സഹപാഠ്യവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനും നേതൃത്വപാടവം, ആശയവിനിമയശേഷി, സംഘാടനശേഷി എന്നിവ വളർത്തുന്നതിനും കൊമേഴ്സ് അസോസിയേഷൻ വേദിയാകണമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളുടെ പ്രായോഗിക വിജ്ഞാനവും തൊഴിൽനൈപുണ്യവും വർധിപ്പിക്കുന്ന വിവിധ പരിപാടികൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കൊമേഴ്സ് വിഭാഗം അധ്യാപകരായ പ്രൊഫ. രെൻജു തോമസ്, പ്രൊഫ. ലിബിന ബാബു, പ്രൊഫ. ജിൻസി പി. വി., കൊമേഴ്സ് അസോസിയേഷൻ സെക്രട്ടറി ജിയൂസ് ജോസ് എന്നിവർ പരിപാടിയുടെ ഏകോപനം നിർവഹിച്ച ചടങ്ങിൽ കൊമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആയുഷ്മാൻ നന്ദി രേഖപ്പെടുത്തി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *