ബാങ്ക് സമരം പിൻവലിച്ചു: രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കും
ന്യൂഡൽഹി: രാജ്യമൊട്ടാകെ ഇന്ന് മുതൽ നടത്താനിരുന്ന മൂന്നുദിവസത്തെ ബാങ്ക് സമരം പിൻവലിച്ചു. ബാങ്ക് യൂണിയൻ കൂട്ടായ്‌മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻ (യുഫ്ബിയു) ആണ് താത്ക്കാലികമായി സമരം മാറ്റിവെച്ചത് ഔദ്യോഗികമായി അറിയിച്ചത്. ഞായറാഴ്ച്‌ച രാത്രിയിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനു (ഐബിഎ)മായി നടത്തിയ ചർച്ചയിലാണ് സമരം മാറ്റിവെക്കാൻ തീരുമാനമായത്. സമരം പിൻവലിച്ചതോടെ രാജ്യത്തെ ബാങ്കിങ് സേവനങ്ങൾ തടസ്സമില്ലാതെ സാധാരണ നിലയിൽ പ്രവർത്തിക്കും.




Leave a Reply