September 29, 2026

ലോക പേവിഷബാധ ദിനം: ജില്ലാതല ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

0
IMG_20260929_095314
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആരോഗ്യ വകുപ്പിന്‍റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെയും ആഭിമുഖ്യത്തിൽ ലോക പേവിഷബാധ ദിന ജില്ലാതല ബോധവൽക്കരണ പരിപാടി അച്ചൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ നാസർ കാദിരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. രാമൻ അധ്യക്ഷത വഹിച്ചു. പേവിഷബാധ പൂർണ്ണമായി തടയാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും പേവിഷബാധ മരണങ്ങൾ ഇല്ലാതാക്കാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.വി. സിന്ധു മുഖ്യപ്രഭാഷണം നടത്തി. വാർഡ് അംഗം കെ. ജെറീഷ് പേവിഷബാധ പ്രതിരോധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൺ ഹെൽത്ത് നോഡൽ ഓഫീസർ ഡോ. പി.എസ്. സുഷമ ‘ഏകാരോഗ്യം’ എന്ന വിഷയത്തിലും ജില്ലാ എപിഡെമിയോളജിസ്റ്റ് ഡോ. ഗാനസരസ്വതി പേവിഷബാധ പ്രതിരോധ മാർഗ്ഗങ്ങളും ചികിത്സയും എന്ന വിഷയത്തിലും ക്ലാസെടുത്തു. പൊഴുതന കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എം.വി. വിജേഷ്, ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ.എം.മുസ്‌തഫ, ജില്ലാ വെക്ടർ ബോൺ ഡിസീസ് കണ്ട്രോൾ ഓഫീസർ വി.പി.കൃഷ്‌ണകുമാർ, അധ്യാപക പ്രതിനിധി എ.കെ മിനി, ഹെൽത്ത് ഇൻസ്‌പെക്ടർ കെ.പി. അബ്ദുൽ ഷുക്കൂർ എന്നിവർ സംസാരിച്ചു. ജില്ലയിലെ എല്ലാ പ്രാഥമിക-കുടുംബ, സാമൂഹ്യ , നഗര ആരോഗ്യ കേന്ദ്രങ്ങളിലും പേവിഷബാധക്കെതിരെയുള്ള ഐ.ഡി.ആർ.വി കുത്തിവെപ്പ് ലഭ്യമാണ്. കുത്തിവെപ്പും ഇമ്മ്യൂണോ ഗ്ലോബുലിനും എല്ലാ പ്രധാന ആശുപത്രികളിലും ലഭ്യമാണ്.

 

തരിയോട്, മേപ്പാടി, മീനങ്ങാടി, പുൽപ്പള്ളി, അമ്പലവയൽ, പേരിയ, പൊരുന്നന്നൂർ, പനമരം എന്നീ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും പടിഞ്ഞാറത്തറ, കോട്ടത്തറ, പൊഴുതന, വേങ്ങപ്പള്ളി, ചെതലയം, നൂൽപ്പുഴ, പൂതാടി, ചീരാൽ, തൊണ്ടർനാട്, എടവക, അപ്പപ്പാറ, വെള്ളമുണ്ട, വരദൂർ, വാഴവറ്റ, ചുള്ളിയോട്, കുറുക്കൻമൂല, ബേഗൂർ ടുംബാരോഗ്യ കേന്ദ്രങ്ങളിലും സുഗന്ധഗിരി, കാപ്പുക്കുന്ന്, വാളാട് എന്നീ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും പേവിഷബാധക്കെതിരെ കുത്തിവെപ്പും ഇമ്മ്യൂണോ ഗ്ലോബുലിനും ലഭിക്കും. മുണ്ടേരി, സുൽത്താൻ ബത്തേരി, എമിലി, പുത്തൂർവയൽ, ബീനാച്ചി, പൂതിക്കാട്, തൊടുവട്ടി നഗര ആരോഗ്യ കേന്ദ്രങ്ങളിലും നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ ഗവ ട്രൈബൽ ആശുപത്രി, മാനന്തവാടി ജില്ലാ ആശുപത്രി, കൽപ്പറ്റ ജനറൽ ആശുപത്രി, വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രികള്‍ എന്നിവിടങ്ങളിലും പേവിഷബാധക്കെതിരെ കുത്തിവെപ്പും ഇമ്മ്യൂണോ ഗ്ലോബുലിനും ലഭിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *