പരീക്ഷാഭയം മാറ്റാം, ആത്മവിശ്വാസം വർധിപ്പിക്കാം; കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു
പുൽപ്പള്ളി: കാപ്പിസെറ്റ് മുതലിമാരൻ മെമ്മോറിയൽ ഗവൺമെന്റ് ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിച്ചു. കൗൺസിലിംഗ് സൈക്കോളജിസ്റ്റും ട്രെയിനറുമായ രാജേഷ് എം.ഡി ക്ലാസുകൾ നയിച്ചു. പരീക്ഷാഭയം ഒഴിവാക്കുക, ആത്മവിശ്വാസം വർധിപ്പിക്കുക തുടങ്ങിയ വിഷയങ്ങൾ ക്ലാസിൽ അവതരിപ്പിച്ചു. കുട്ടികളുടെ ഭാവിയെക്കുറിച്ചും അമിതമായ മൊബൈൽ ഫോൺ ഉപയോഗത്തെക്കുറിച്ചുമുള്ള രക്ഷിതാക്കളുടെ ആശങ്കകൾക്ക് കൗൺസിലർ നിർദേശങ്ങൾ നൽകി.
രാവിലെ 10 മണിക്ക് രക്ഷിതാക്കൾക്കുള്ള ക്ലാസോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് വിദ്യാർഥികൾക്കായി ക്ലാസ് നടത്തി. ഹെഡ്മിസ്ട്രസ് ഷാന്റി ഇ.കെ., അധ്യാപകരായ ബൈജു പി.ജെ., ശാലിനി സുനിൽ, എസ്.പി.സി. പ്രതിനിധി മെഷ അന്ന ഡെന്നിസ് എന്നിവർ നേതൃത്വം നൽകി.




Leave a Reply