മാനന്തവാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ശുചീകരണം നടത്തി പോളിടെക്നിക് എൻ.എസ്.എസ് വോളണ്ടിയർമാർ
മാനന്തവാടി: ഗാന്ധിജിയുടെ ശുചിത്വ സന്ദേശം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ മാനന്തവാടി ഗവ. പോളിടെക്നിക് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി കെ.എസ്.ആർ.ടി.സി ഡിപ്പോയിലും ഗാരേജ് പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. കെ.എസ്.ആർ.ടി.സി ഡിപ്പോ സൂപ്രണ്ട് സുധീർ റാം, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് അലി (ലക്ചറർ, ജി.പി.ടി.സി മാനന്തവാടി), എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി സിനാൻ അഹമ്മദ്, ഷഹബാൻ എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഉദ്ഘാടനത്തിന് ശേഷം വിവിധ സംഘങ്ങളായി തിരിഞ്ഞ വോളണ്ടിയർമാർ ഡിപ്പോ പരിസരത്തെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും കെ.എസ്.ആർ.ടി.സി ബസുകൾ കഴുകി വൃത്തിയാക്കുകയും ഗാരേജ് പരിസരത്തെ ശുചിത്വം ഉറപ്പാക്കുകയും ചെയ്തു. എൻ.എസ്.എസ് വോളണ്ടിയർമാരുടെ സജീവ പങ്കാളിത്തത്തോടെ ശുചീകരണ പ്രവർത്തനം വിജയകരമായി പൂർത്തിയാക്കി.




Leave a Reply