October 16, 2026

കൽപ്പറ്റയിൽ ജില്ലാ തല എസ്.ജെ.പി.യു പരിശീലന പരിപാടി ആരംഭിച്ചു

0
IMG-20261013-WA0317
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലാ തല സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് (എസ്.ജെ.പി.യു) ദ്വൈവാര്‍ഷിക പരിശീലന പരിപാടിക്ക് കൽപ്പറ്റയിൽ തുടക്കമായി. കല്‍പ്പറ്റ പോലീസ് സ്‌റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങിൽ വയനാട് ജില്ലാ അഡീഷണൽ എസ്.പി എൻ.ആർ ജയരാജ് പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി (ഇൻചാർജ്) മനോഹരൻ തച്ചമ്പത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്ടർ ടി.കെ ജോസി സ്വാഗതവും സബ് ഇൻസ്‌പെക്ടർ ടി.എം പദ്മകുമാർ നന്ദിയും രേഖപ്പെടുത്തി.

 

ഉദ്ഘാടന ചടങ്ങിന് തുടർന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ പോലീസ് ഓഫിസര്‍മാര്‍ക്കും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍മാര്‍ക്കുമായി പരിശീലന ക്ലാസുകൾ നടന്നു. മുക്കം ഡോൺബോസ്കോ കോളേജ് സോഷ്യൽ വർക്ക്‌ അസി.പ്രൊഫസർ ഫാ. വി.ജെ ജെൻസൺ, അഡ്വ. മരിയ തുടങ്ങിയവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്രൈം ബ്രാഞ്ച് എ.എസ്.ഐ എം. രമേശ്‌, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.ജെ അനിത തുടങ്ങിയവരാണ് പരിപാടികൾ ഏകോപിപ്പിച്ചത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി മുപ്പതോളം പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന രണ്ടു ദിവസത്തെ പരിശീലന പരിപാടിയാണ് ഒക്ടോബർ 13, 14 തിയ്യതികളിലായി നടക്കുന്നത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *