ലോക ഭക്ഷ്യ ദിനാചരണം: ഭക്ഷണശീലങ്ങളിൽ ബോധവൽക്കരണവുമായി ചുണ്ടേൽ ആർ.സി.എൽ.പി. സ്കൂൾ
ചുണ്ടേൽ: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ചുണ്ടേൽ ആർ.സി.എൽ.പി. സ്കൂൾ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യയോഗ്യമായ ഇലകളുടെ ശേഖരണവും പ്രദർശനവും കറിവെക്കലും ഫ്രൂട്ട്സ് ഡേയും സംഘടിപ്പിച്ചു. സ്കൂൾ അസംബ്ലിയിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ ജെ.എച്ച്.ഐ. രേഷ്മ ടി.പി. ഭക്ഷ്യ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, എം.എൽ.എസ്.പി. അഞ്ജു ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിഭവങ്ങളെക്കുറിച്ചും, ജെ.പി.എച്ച്.എൻ. മെറീന സെബാസ്റ്റ്യൻ നല്ല ആഹാരശീലങ്ങളെക്കുറിച്ചും കുട്ടികൾക്ക് വിശദീകരിച്ചു നൽകി. ഇലക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അവർ വ്യക്തമാക്കി. പരിപാടിയിലൂടെ ഭക്ഷ്യയോഗ്യമായ ഇലകളെ തിരിച്ചറിയാനും അവയുടെ പോഷകഗുണങ്ങൾ മനസ്സിലാക്കാനും ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു. കൂടാതെ വൈവിധ്യമാർന്ന പഴങ്ങളും ഇലക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികൾ തിരിച്ചറിഞ്ഞു. ഹെഡ്മിസ്ട്രസ് സെൽവി ടീച്ചർ, നല്ലപാഠം ക്ലബ്ബ് കൺവീനർമാരായ ജൂലി ടീച്ചർ, ഹണി ടീച്ചർ, റിജിഷ ടീച്ചർ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.




Leave a Reply