October 20, 2026

ബി.ജെ.പി വയനാട് ജില്ല ഘടകത്തിൽ പൊട്ടിത്തെറി

0
IMG-20261019-WA0045
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബി.ജെ.പി വയനാട് ജില്ലാ ഘടകത്തിൽ രൂക്ഷമായ വിഭാഗീയതയെ തുടർന്ന് പൊട്ടിത്തെറി. ആരോപണങ്ങൾക്ക് പിന്നാലെ ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ സ്ഥാനം രാജിവെച്ചതായാണ് സൂചന. എന്നാൽ തത്കാലത്തേക്ക് മാറിനിൽക്കാൻ നേതൃത്വം നിർദേശിച്ചതാണെന്നും ഒരു വിഭാഗം പറയുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കൽപറ്റ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന പ്രശാന്തിനെതിരെ പാർട്ടിയിലെ ഒരുവിഭാഗം തുടക്കം മുതൽ രംഗത്തുണ്ടായിരുന്നു.

 

യുവമോർച്ച മുൻ നേതാവായ പ്രശാന്ത്, കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡൻ്റായിരുന്ന സമയത്ത് 2024 ഫെബ്രുവരിയിലാണ് കെ.പി. മധുവിനെ മാറ്റി അപ്രതീക്ഷിതമായി ജില്ലാ പ്രസിഡൻ്റാവുന്നത്. ഇതിനുപിന്നാലെ ജില്ലയിലെ രൂക്ഷമായ വിഭാഗീയതയെ തുടർന്ന് മുൻ ജില്ലാ പ്രസിഡന്റ് കെ.പി. മധു അടക്കമുള്ളവർ പാർട്ടി വിട്ടിരുന്നു. ഇതിനുപുറമെ, സുൽത്താൻ ബത്തേരിയിൽ സി.കെ. ജാനു എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ ഉയർന്ന കോഴ ആരോപണം ഉൾപ്പെടെയുള്ള കേസുകളും ജില്ലയിലെ ചില നേതാക്കൾക്കെതിരെയുണ്ട്.

 

രാജിക്ക് പിന്നിൽ മറ്റ് ചില കാരണങ്ങളും പറയപ്പെടുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. പുതിയ പ്രസിഡന്റ് ആരെെന്നതിലും വ്യക്തതയായിട്ടില്ല. അതേസമയം, വ്യക്തിപരമായ കാരണങ്ങളാൽ നവംബർ രണ്ട് വരെ ലീവ് എടുക്കുക മാത്രമാണ് ചെയ്തതെന്നും മറ്റ് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് പ്രശാന്ത് മലവയലിന്റെ വിശദീകരണം.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *