November 10, 2026

പൂതാടി സരസ്വതി ക്ഷേത്രത്തിൽ നവരാത്രി – തിറ വെള്ളാട്ട് പുത്തരി മഹോത്സവങ്ങൾക്ക് തുടക്കമാകുന്നു

0
IMG-20261019-WA0114(1)
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: വയനാട്ടിലെ ഏക സരസ്വതി ക്ഷേത്രമായ പൂതാടി മഹാക്ഷേത്രത്തിൽ നവരാത്രി മഹോത്സവം ഒക്ടോബർ 11 മുതൽ 21 വരെ സരസ്വതി പൂജ, വിദ്യാരംഭം, വാഹനപൂജ എന്നിവയോടെ ആഘോഷിക്കുന്നു. സരസ്വതി പൂജ നടത്തുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ മുൻകൂട്ടി ക്ഷേത്ര കൗണ്ടറുമായി ബന്ധപ്പെടേണ്ടതാണ്. മഹാനവമി ദിവസം രാവിലെ 10 മണിക്ക് മേൽശാന്തി ശ്രീ ഈശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ വലിയ വട്ടളം ഗുരുതി നടക്കും. നവരാത്രി മഹോത്സവത്തിന്റെ മുഖ്യകാർമികത്വം പ്രസാദ് എമ്പ്രാന്തിരി നിർവഹിക്കും. തുടർന്ന് പൂതാടി മഹാക്ഷേത്രത്തിലെ തിറ, വെള്ളാട്ട്, പുത്തരി മഹോത്സവം ഒക്ടോബർ 24, 25, 26, 27 തീയതികളിൽ നടക്കും. ഭഗവതി തിറയും കല്ലുവെട്ടിനായാട്ട് കുടമാടത്തിലെ വെള്ളാട്ടും പുത്തിരി സദ്യയും ഈ ദിവസങ്ങളിൽ ഉണ്ടായിരിക്കുന്നതാണ്. ഭക്തജനങ്ങൾക്കായി പ്രത്യേക വഴിപാടുകൾ കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ബുക്കിംഗിനായി 04936211260, 8606002280, 6282656252 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *