കൽപ്പറ്റ റെയ്ഞ്ച് മുസാബഖ: ദാറുസ്സലാം മദ്റസ ചാമ്പ്യന്മാർ
വെങ്ങപ്പള്ളി: കൽപ്പറ്റ റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ കമ്മിറ്റി സംഘടിപ്പിച്ച മുസാബഖ മത്സരത്തിൽ പിണങ്ങോട് ദാറുസ്സലാം മദ്റസ ഓവറോൾ ചാമ്പ്യന്മാരായി. വെങ്ങപ്പള്ളി ശറഫുൽ ഇസ്ലാം മദ്റസ, ഹിദായത്തുൽ ഇസ്ലാം മദ്റസ കൽപ്പറ്റ എന്നിവർ രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. വെങ്ങപ്പള്ളി ശംസുൽ ഉലമ പബ്ലിക് സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടന്ന സംഗമത്തിൽ മഹല്ല് പ്രസിഡന്റ് അബൂബക്കർ ഹാജി പതാക ഉയർത്തി.
സമാപന സംഗമം വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജാസർ പാലക്കൽ ഉദ്ഘാടനവും വിജയികൾക്കുള്ള ട്രോഫി വിതരണവും നിർവഹിച്ചു. മുസാബഖ ചെയർമാൻ സാജിദ് ബാഖവി അധ്യക്ഷനായി. റെയ്ഞ്ച് പ്രസിഡന്റ് അബ്ബാസ് ഫൈസി പ്രാർഥന നടത്തി. മുസാബഖ കൺവീൻ അബ്ദുസലാം വാഫി ഫല പ്രഖ്യാപനം നടത്തി. ഖത്വീബ് അബ്ദുസ്സമദ് ദാരിമി, സ്വാഗത സംഘം ചെയർമാൻ തന്നാണി ഇബ്റാഹീം, കൺവീനർ എൻ.എം നജീബ്, റെയ്ഞ്ച് ട്രഷറർ ടി.കെ അബൂബക്കർ, നന്നാടൻ മൊയ്തീൻ കുട്ടി, തുർക്കി നാസർ, നാസർ പച്ചൂരാൻ, പനന്തറ മുഹമ്മദ്, കെ.ടി ആലി സംസാരിച്ചു. റെയ്ഞ്ച് സെക്രട്ടറി സൈനുൽ ആബിദ് ദാരിമി സ്വാഗതവും വെങ്ങപ്പള്ളി മദ്റസ സ്വദർ മുഅല്ലിം ടി.കെ അബൂബക്കർ മുസ്ലിയാർ നന്ദിയും പറഞ്ഞു.




Leave a Reply