October 19, 2026

മെഡിക്കൽ കോളേജ് ഫാർമസിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം: എസ്.ഡി.പി.ഐ

0
WhatsApp Image 2026-10-19 at 8.57.02 PM
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ഫാർമസിയിൽ മരുന്ന് വാങ്ങാനെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും കടുത്ത ചൂടിൽ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിൽ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി മെച്ചപ്പെടുത്തണമെന്ന് എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഫാർമസിയിൽ ആവശ്യത്തിന് സ്ഥലസൗകര്യവും ഫാനുകളും ഇല്ലാത്തതിനാൽ മരുന്നിനായി കാത്തുനിൽക്കുന്ന രോഗികൾ വിയർത്തൊലിക്കുകയും ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള പ്രയാസങ്ങൾ നേരിടുകയും ചെയ്യുന്നു. പ്രായമായവരും രോഗികളും ഉൾപ്പെടെ നിരവധി പേർ എത്തുന്ന ഫാർമസിയിലെ സൗകര്യക്കുറവ് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

ഫാർമസിയിൽ ആവശ്യത്തിന് ഫാനുകൾ സ്ഥാപിക്കുകയും സ്ഥലസൗകര്യം വർധിപ്പിക്കുകയും ചെയ്ത് രോഗികൾക്ക് ആശ്വാസകരമായ അന്തരീക്ഷം ഒരുക്കാൻ മെഡിക്കൽ കോളേജ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *